ബംഗളൂരു: ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡയ്ക്ക് (93) ബിജെപി രാജ്യസഭാ സീറ്റ് നിഷേധിച്ചിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള ഏക വിജയസാധ്യതയുള്ള സീറ്റിലേക്ക് ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍ പ്രഫ. എം. നാഗരാജയെ ബിജെപി അപ്രതീക്ഷിതമായി കളത്തിലിറക്കിയതോടെ, ദേവഗൗഡയുടെ ആറ് പതിറ്റാണ്ട് നീണ്ട പാര്‍ലമെന്ററി ജീവിതത്തിന് താല്ക്കാലിക വിരാമമാവുകയാണ്.
പിന്നാലെ ജെഡിഎസിൽ അസംതൃപ്തി പുകയുകയാണ്. ദേവഗൗഡയുടെ പ്രായവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തുള്ള നടപടിയെന്ന് ബിജെപി വിശദീകരണം നൽകുമ്പോൾ, ബിജെപി ചതിച്ചുവെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.
എന്നാൽ ജെഡിഎസ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മകൻ എച്ച്.കെ. കുമാരസ്വാമി വിശദീകരിക്കുന്നത്. പക്ഷേ കുമാരസ്വാമി ബിജെപിക്ക് കീഴടങ്ങിയെന്ന് ചൂണ്ടാക്കാട്ടി വിമർശിക്കുന്നവരും ഏറെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
