മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയുടെ തിരിച്ചടി. ഇഡി സ്വീകരിക്കുന്ന നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്റെ ഹർജി തള്ളി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി ഹർജിയിൽ മറുപടി നൽകാൻ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസ് ഏപ്രിൽ 22 ന് വീണ്ടും പരിഗണിക്കും. ഡൽഹി മദ്യനയ കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്നാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. ഇരുപക്ഷവും കേട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ സംരക്ഷണം നൽകാനാകില്ലെന്നായിരുന്നു കോടതി നിലപാട്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത് മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
എന്നാൽ വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഒൻപതാമത്തെ തവണയും സമൻസ് അയച്ചതോടെയാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക
ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം