ഇംഫാൽ: ഈസ്റ്റർ ദിനത്തിലെ അവധി നിഷേധിച്ച് മണിപ്പൂർ ഗവർണർ.മാർച്ച് 30 നും ഈസ്റ്റർ ദിനമായ 31 ഞായറാഴ്‌ചയും സർക്കാർ ജീവനക്കാർക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് മണിപ്പൂർ ഗവർണർ അനുസൂയ യുകെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണെന്നാണ് ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അവധി മാറ്റിയതെന്നാണ് ഗവർണർ ഉത്തരവിലൂടെ നൽകുന്ന വിശദീകരണം.
അതേസമയം ഉത്തരവിനെതിരെ കുക്കി സംഘടനകൾ അടക്കം രംഗത്തെത്തി. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറവും ആവശ്യപ്പെട്ടിട്ടുണ്ട്.
ENGLISH SUMMARY: no easter holiday for Gov employees at Manipur
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്