നിതീഷ് കുമാർ ബിഹാറിലെ MLC സ്ഥാനം നാളെ രാജി വയ്ക്കും. ജെഡിയു എംഎൽഎ അനന്ത് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനവും നിതീഷ് കുമാർ ഉടൻ രാജി വെക്കുമെന്ന് സൂചന.
ജെഡിയു നേതാക്കളായ അനന്ത് കുമാർ, സഞ്ജയ് കുമാർ ഝാ, ലല്ലൻ സിങ്, വിജയ് കുമാർ ചൗധരി എന്നിവർ നിതീഷ് കുമാറുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജിക്കാര്യം അനന്ത് കുമാർ അറിയിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യമാണ് ചർച്ചയായത് എന്ന് ജെഡിയു നേതാക്കൾ വ്യക്തമാക്കി.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് എംഎൽസി സ്ഥാനം നിതീഷ് രാജി വെക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനവും അദേഹം രാജിവെക്കാനാണ് സാധ്യത കൂടുതൽ.
അങ്ങനെയെങ്കിൽ ബിഹാറിന് പുതിയ മുഖ്യമന്ത്രിയായി ബിജെപിയിൽ നിന്ന് ആരെങ്കിലുമെത്തുമോ എന്നതാണ് ആകാംഷ നിറക്കുന്നത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൂടുതൽ. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
