സീതാരാമൻ എത്തുമോ? പ്രൽഹാദ് ജോഷിയ്ക്ക് താത്ക്കാലിക ചുമതല മാത്രം:    മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കും

JULY 25, 2026, 7:30 PM

ദില്ലി: ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ, പ്രൽഹാദ് ജോഷിക്ക് അധിക ചുമതല നല്‍കി ഉത്തരവായിരുന്നു. നിലവില്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രിയായ പ്രൽഹാദ് ജോഷി വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുതമല കൂടി വഹിക്കും. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക്  നിലവിലെ ധനമന്ത്രി നിർമല സീതാരാമനെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 

 മുന്‍ വിദ്യാഭ്യാസ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. നിര്‍മല മാറിയാല്‍, ധനമന്ത്രി സ്ഥാനത്തേക്ക് റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിന്റെ പേരാണ് മുൻനിരയിൽ. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഈ സ്ഥാനത്തേക്കുള്ള പ്രധാന പരിഗണനയിലുണ്ട്.

vachakam
vachakam
vachakam

 പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുമ്പോ ശേഷമോ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.  

 നിതിൻ നബീനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവന്നതിനു പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എൻഡിഎയിൽ അടുത്തിടെ ചേർന്ന സഖ്യകക്ഷികളെ പരിഗണിക്കുന്നതിന്റെ പുനഃസംഘടന അനിവാര്യമായിരുന്നു. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജോർജ് കുര്യൻ സഹമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം രവനീത് സിങ് ബിട്ടുവും സഹമന്ത്രി പദവി ഒഴിഞ്ഞിരുന്നു. ഇതിനുപുറമെ പതിനേഴോളം മുതിർന്ന ഉദ്യോഗസ്ഥരെയും സർക്കാർ മാറ്റി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം പുനഃസംഘടന ലക്ഷ്യമിട്ടാണെന്നാണ് സൂചന.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam