ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍.
വികസന ഭാരതം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം ജൂലൈയില്‍ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി. ആകെ 58 മിനിറ്റ് മാത്രമാണ് ബജറ്റ് പ്രസംഗം നീണ്ടത്.
ലോക്സഭ വീണ്ടും നാളെ രാവിലെ 11ന് സമ്മേളിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്