2029 ഓടെ ലഹരിമുക്ത ഇന്ത്യ; ലഹരി ശൃംഖലകളുടെ വേരറുക്കാൻ സംസ്ഥാനങ്ങളോട് കൈകോർക്കാൻ ആഹ്വാനം!

JUNE 26, 2026, 5:42 AM

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വർഷത്തിനകം ഭാരതത്തെ പൂർണ്ണമായും ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ലഹരി ശൃംഖലകളുടെ വേരറുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ആസൂത്രിത തന്ത്രങ്ങൾ നടപ്പാക്കും. ഇതിനായി മൂന്ന് വർഷത്തെ പ്രത്യേക 'വിഷൻ ഡോക്യുമെന്റ്' കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

അടുത്ത വർഷം മുതൽ ഇതിനായുള്ള കർശന നടപടികൾ ആരംഭിച്ച് 2029 ഓടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെ ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

ലഹരി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ വരാനിരിക്കുന്ന മൂന്ന് വർഷങ്ങൾ രാജ്യത്തിന് ഏറെ നിർണായകമായിരിക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ വലിയ ദൗത്യത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ആവശ്യമാണ്. മയക്കുമരുന്ന് ശൃംഖലകളെയും അതിന്റെ വിതരണക്കാരെയും പൂർണ്ണമായി തകർക്കുന്നതിനൊപ്പം തന്നെ, നിലവിൽ ലഹരിക്ക് അടിമപ്പെട്ടവർക്ക് കൃത്യമായ പരിചരണവും ശാസ്ത്രീയമായ പുനരധിവാസവും ഉറപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരിക്കെതിരെ രാജ്യം കൈക്കൊണ്ട ശക്തമായ നടപടികളുടെ കണക്കുകളും അദ്ദേഹം നിരത്തി. 2014-നും 2026-നും ഇടയിലുള്ള കാലയളവിൽ മാത്രം ഇന്ത്യയിലുടനീളമായി 1.18 കോടി കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നുകളാണ് സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തത്.

മയക്കുമരുന്ന് വിൽപ്പനക്കാർക്കും കടത്തുകാർക്കുമെതിരെ ഇനി ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കടുത്ത സമീപനമായിരിക്കും രാജ്യം സ്വീകരിക്കുക. മയക്കുമരുന്ന് കേസുകളുടെ മികച്ച ഏകോപനവും വേഗത്തിലുള്ള നിരീക്ഷണവും സാധ്യമാക്കുന്നതിനായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) പ്രത്യേക ഡിജിറ്റൽ പോർട്ടലുകൾ വികസിപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam