ന്യൂഡല്‍ഹി: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നിയമപരമായ വശങ്ങള്‍ പരിശോധിച്ച ശേഷം ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിടും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം സമയമെടുക്കും. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാന്‍ കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 110 ശതമാനമുള്ള തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും. യുഎസിന്റെ ഇരട്ടതീരുവയ്ക്കും, ഇന്ത്യ യുഎസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍.
അടുത്ത വര്‍ഷം ആദ്യത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകുമെങ്കിലും യൂറോപ്യന്‍ പാര്‍ലമെന്റെ അംഗീകാരം കൂടി ലഭിച്ച ശേഷമാകും കരാര്‍ നടപ്പാക്കുക. 2007 ല്‍ ആരംഭിച്ച് 2022ല്‍ പുനരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. രാജ്യം ഇതുവരെ ഒപ്പുവച്ചതില്‍ വച്ച് ഏറ്റവും വലിയ കരാര്‍ എന്നാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇതിനെ വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
