നീറ്റ് കോച്ചിംഗ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയെന്ന് പരാതി; 30 ലക്ഷം മോചനദ്രവ്യം ആവശ്യം 

MARCH 19, 2024, 8:30 PM

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്.

പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

പെൺകുട്ടിയെ കയറിൽ ബന്ധിച്ചതിൻ്റെ ചിത്രങ്ങളും സംഘം അയച്ചുകൊടുത്തതായി പിതാവിൻ്റെ പരാതിയിൽ പറയുന്നു. മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുന്നു.

vachakam
vachakam
vachakam

എൻ്റെ മകൾ കോട്ടയിലെ വിജ്ഞാന് നഗറിലെ ഒരു കോച്ചിംഗ് സെൻ്ററിലാണ്  പഠിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ വാടക മുറിയിലാണ് താമസം.

ഞായറാഴ്ച രാത്രി മകളുമായി സംസാരിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് ഫോണിലേക്ക് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം നല്‍കണമെന്ന സന്ദേശവും ലഭിച്ചത്.

പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അവര്‍ അയച്ചു.' ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.  പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam