ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.
ഇന്ധന പ്രതിസന്ധി നിലനില്‍ക്കെയാണ് ഈ വർദ്ധനവ് എന്നതും ശ്രദ്ധേയമാണ്.
ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. ഇന്ന് രാവിലെ മുതലാണ് നയാരയുടെ മുഴുവന്‍ പമ്പുകളിലും വില വര്‍ധിപ്പിച്ചത്.
പൊതുമേഖലാ കമ്പനികളുടെ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും വില വര്‍ധിപ്പിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
