ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള വികാസ് ഭാരത് സമ്പർക്ക അക്കൗണ്ടിൽ നിന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് കോൺഗ്രസ്.
നിരവധി സർക്കാർ പദ്ധതികളെ കുറിച്ച് സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും നിർദ്ദേശങ്ങളും തേടുന്നുണ്ട്. ജിഎസ്ടി, ആർട്ടിക്കിൾ 30 റദ്ദാക്കൽ, മുത്തലാഖ് സംബന്ധിച്ച പുതിയ നിയമം, നാരി ശക്തി വന്ദൻ നിയമം എന്നിവയ്ക്കുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുമുണ്ട്.
പാർലമെൻ്റിൽ സ്ത്രീകളുടെ പങ്കാളിത്തം, പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം, തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികൾ തുടങ്ങിയവ സന്ദേശത്തിലുണ്ട്.
പലയാളുകളും ഈ നമ്പർ ബ്ലോക്ക് ചെയ്യുകയോ വാട്സാപ്പിൽ സ്പാം ആയി റിപ്പോർട്ട് ചെയ്യുകയോ ആണെന്നും എന്നാൽ ഐ ടി മന്ത്രാലയത്തിൽ നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് പിന്നീടാണ് മനസ്സിലായതെന്നും ഒരു യുവാവ് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലേറാൻ വേണ്ടി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുന്ന മാതൃകാ പെരുമാറ്റച്ചട്ടം സർക്കാർ ലംഘിച്ചതായി കോൺഗ്രസ് എംപി മനീഷ് തിവാരി ആരോപിച്ചു.
വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്