ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല.
പകരം ഉപരാഷ്ട്രപതി പങ്കെടുക്കാനാണ് സാധ്യത. നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡൻറ് ചടങ്ങിന് ഇന്നലെ ക്ഷണിച്ചിരുന്നു.ഖമനേയി കൊല്ലപ്പെട്ട് 106-ാം ദിവസത്തിലാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ ഒൻപതിന് സംസ്കാരം നടത്താനാണ് ഇറാൻ ഭരണകൂടത്തിന്‍റെ തീരുമാനം. ഫെബ്രുവരി 28 നാണ് ഖമനേയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പരമോന്നത നേതാവിന്‍റെ സംസ്കാരം ഇത്രയും നാൾ വൈകാൻ കാരണമായത്. ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
