ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മത്സരിക്കാന്‍ സാധ്യത. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തുന്നതില്‍ നിന്ന് വിലക്കിയ റെസ്‌ലിങ് ഫെഡറേഷനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മത്സരത്തില്‍ നിന്ന് വിലക്കിയത് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. വിനേഷിനെ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുപ്പിക്കണമെന്നും മാതൃത്വം അയോഗ്യതയല്ലെന്നും കോടതി പറഞ്ഞു.
ഏഷ്യന്‍ ഗെയിംഗ് സെലക്ഷന്‍ ട്രയല്‍സില്‍ വിനേഷ് ഫോഗട്ട് പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.
മെയ് 18-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഗുസ്തി ഫെഡറേഷന്റെ നിലപാടിനെ ചോദ്യംചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
