 
            -20251031010227.jpg) 
            
മുംബൈ: ഓഡിഷന്റെ പേരില്‍ വിളിച്ചുവരുത്തിയ 16 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ എന്നയാള്‍ പുറത്തുവിട്ട വിഡിയോയില്‍ ചില 'ആളുകളില്‍ നിന്ന് ചില കാര്യങ്ങളില്‍ തനിക്ക് ഉത്തരം വേണമെന്ന്' ആവശ്യപ്പെട്ടിരുന്നു. 
'എനിക്ക് വളരെ ലളിതമായ ചില ഡിമാന്‍ഡുകളാണുള്ളത്. എനിക്ക് ചില ചോദ്യങ്ങളുണ്ട്. ചിലരോട് എനിക്ക് സംസാരിക്കണം. ഉത്തരങ്ങള്‍ വേണം. ഞാനൊരു ഭീകരവാദിയല്ല. ഞാന്‍ പണവും ആവശ്യപ്പെടുന്നില്ല. ചിലരോട് സംസാരിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്.'വീഡിയോയില്‍ രോഹിത് പറയുന്നത് ഇതാണ്. 
തനിക്കെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ കെട്ടിടത്തിന് തീയിടുമെന്നും താന്‍ മരിച്ചാലും ഇല്ലെങ്കിലും കുട്ടികളെ അത് അനാവശ്യമായി വേദനിപ്പിക്കുമെന്നും അങ്ങനെയുണ്ടായാല്‍ താന്‍ ഉത്തരവാദിയല്ലെന്നും രോഹിത് പൊലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പിന്നീട് കുട്ടികളെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടെ രോഹിത് വെടിയേറ്റു മരിച്ചിരുന്നു.
മഹാരാഷ്ട്ര മുന്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കറുമായി സംസാരിക്കണമെന്നാണ് രോഹിത് ആവശ്യപ്പെട്ടതെന്ന് പൊവായ് പൊലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ സോനാവാനെ പറഞ്ഞു. രോഹിത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
