സവർക്കർക്ക് ഭാരതരത്ന നൽകിയാൽ ബഹുമതിയുടെ അന്തസ്സ് ഉയരുമെന്ന് മോഹൻ ഭാഗവത്

FEBRUARY 8, 2026, 9:38 PM

ഡൽഹി: വി.ഡി. സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന ആവശ്യം ആവർത്തിച്ചു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സവർക്കർക്ക് ഭാരതരത്ന നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സ് വർധിപ്പിക്കുമെന്നായിരുന്നു ഭാഗവതിന്റെ അഭിപ്രായം. ഈ ബഹുമതി ലഭിക്കാത്തിരുന്നാലും കോടിക്കണക്കിന് ആളുകളുടെ മനസ്സിൽ സവർക്കർക്ക് സ്ഥാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരസ്കാരം നൽകുന്നതിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ പുരസ്കാര സമിതിയിലെ അംഗമല്ലെന്നും, അവസരം കിട്ടുമ്പോൾ ബന്ധപ്പെട്ടവരോട് ഇക്കാര്യം ഉന്നയിക്കാമെന്നും ഭാഗവത് പറഞ്ഞു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനിടെ സവർക്കർക്ക് ഭാരതരത്ന നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തും സമാനമായ ആവശ്യം ഉയർന്നിരുന്നു. പിന്നീട് 2015ൽ ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.

vachakam
vachakam
vachakam

അതേസമയം, സവർക്കർക്ക് ഭാരതരത്ന നൽകുന്നതിനോട് കോൺഗ്രസ് ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. ഇന്ത്യ–പാകിസ്ഥാൻ വിഭജനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളാണ് വിവാദങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സവർക്കറിന്റെ രാഷ്ട്രീയ പാരമ്പര്യം ചുറ്റിപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾ വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam