കേന്ദ്ര ബജറ്റ് 2024: രാജ്യത്തിന്റെ നാല് സ്തംഭങ്ങളേയും ശാക്തീകരിക്കും; ബജറ്റിനെ പ്രശംസിച്ച്‌ മോദി

FEBRUARY 1, 2024, 2:46 PM

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ ബജറ്റ് യുവ ഇന്ത്യയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരേയും ഉൾക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണിതെന്നും മോദി പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന ഉറപ്പ് ഈ ബജറ്റ് നൽകുന്നുണ്ടെന്നും മോദി വ്യക്തമാക്കി.രണ്ട് സുപ്രധാന തീരുമാനങ്ങളാണ് ബജറ്റിൽ എടുത്തത്.

vachakam
vachakam
vachakam

ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

യുവാക്കള്‍, ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിങ്ങനെ രാജ്യത്തിന്റെ നാല് സ്തംഭങ്ങളേയും ഇത് ശാക്തീകരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആദായ നികുതി പരിധിയിൽ മാറ്റം വരുത്താത്തത് മധ്യവർഗത്തിൽ നിന്നുള്ള ഒരു കോടി ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും കർഷകർക്കായി ഈ ബജറ്റിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.

vachakam
vachakam
vachakam

ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനും അവർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ബജറ്റ് ഊന്നൽ നൽകുന്നു. പാവപ്പെട്ടവർക്കായി 2 കോടി വീടുകൾ കൂടി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam