ഡൽഹി: ആം ആദ്മി പാർട്ടി സെക്രട്ടറി സത്യേന്ദർ ജെയിനിനെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് പ്രൊട്ടക്ഷന്‍ മണിയായി 10 കോടി തട്ടിയെടുത്തെന്ന ആരോപണമാണ് സത്യേന്ദ്രയ്‌ക്കെതിരെയുള്ളത്.
ജയിനും തിഹാര്‍ ജയില്‍ ഡിജി സന്ദീപ് ഗോയലും തിഹാറില്‍ കൊള്ളയടി റാക്കറ്റ് നടത്തുകയും ഉന്നതരായ തടവുകാരില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു.
ഡൽഹി, തിഹാർ, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ ജയിലുകളിൽ സുഖമായി ജീവിക്കാൻ സത്യേന്ദർ ജെയിൻ വ്യക്തിപരമായും കൂട്ടാളികളിലൂടെയും 2018-21 കാലയളവില്‍ പണം തട്ടിയെടുത്തുവെന്നാണ് സുകേഷിന്റെ ആരോപണം.
ഈ വര്‍ഷമാദ്യം ഡല്‍ഹി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ സക്‌സേന സത്യേന്ദര്‍ ജയ്‌നിനെതിരായ കള്ളപ്പണ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്