ഇതെന്താ ത്രീ ഇഡിയറ്റ്‌സോ? അബോധാവസ്ഥയിലായ മുത്തച്ഛനെ ബൈക്കിൽ ഇരുത്തി എമർജൻസി വാർഡിനുള്ളിൽ വണ്ടി ഓടിച്ചു കയറ്റി യുവാവ് 

FEBRUARY 12, 2024, 5:40 AM

ഭോപ്പാല്‍: ആരോഗ്യപ്രശ്നം കാരണം അബോധാവസ്ഥയിലായ മുത്തച്ഛനെ പിന്നിലിരുത്തി ആശുപത്രിയിലെ എമർജൻസി വാർഡിലേക്ക് ബൈക്കിലെത്തി യുവാവ്. മധ്യപ്രദേശിലെ സത്നയിലെ സർദാർ വല്ലഭായ് പട്ടേല്‍ ജില്ല ആശുപത്രിയില്‍ ആണ് സംഭവം. ശനിയാഴ്ച രാത്രി ആണ് അമീർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്സിലെ സീൻ ഓർമിപ്പിക്കുന്ന രംഗങ്ങൾ ആശുപത്രിയിൽ അരങ്ങേറിയത്.

നീരജ് ഗുപ്ത എന്ന യുവാവ് ആണ് മുത്തച്ഛനെ പിന്നിലിരുത്തി വല്ലഭായി ആശുപത്രിയിലെ എമർജൻസി വാർഡിനുള്ളിലേക്ക് ബൈക്കുമായി എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ഇയാളുടെ മുത്തച്ഛന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും പിന്നാലെ അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടർന്നാണ് തന്റെ പിന്നില്‍ മുത്തച്ഛനെയും ഇരുത്തി ബൈക്കുമായി എമർജൻസി വാർഡിനുള്ളിലേക്ക് നീരജ് എത്തിയത്. നീരജിനെ സുരക്ഷ ജീവനക്കാർ തടയുന്നതും പിന്നാലെ ആശുപത്രി ജീവനക്കാർ മുത്തച്ഛനെ കിടക്കയിലേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടർന്ന് നീരജ് ബൈക്കുമായി എമർജൻസി വാർഡില്‍ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. ഈ സമയം വരാന്തയില്‍ രോഗികള്‍ കിടക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ മുത്തച്ഛന്‍റെ ആരോഗ്യവിവരം തിരക്കാനായി നീരജ് ഓടിയെത്തുന്നതും വിഡിയോയിൽ കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam