സീതാപൂര്‍: ഉച്ചഭക്ഷണം വിളമ്പാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ തങ്കോണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്വാലൻപൂർവ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പ്രേമദേവി (28)യെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പരാശ്റാം ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പറമ്പിലെ ജോലികള്‍ക്ക് ശേഷം വീട്ടിലെത്തിയ പരശ്റാം ഭാര്യയോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്തേക്ക് ഭക്ഷണം തയ്യാറായിരുന്നില്ല.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. കുപിതനായ ഭർത്താവ് ആദ്യം മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ജയിലില്‍ പോകേണ്ടിവരുമെന്ന പേടിയില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്