മുന്‍ഭാര്യയെയും യുവതിയുടെ ഇപ്പോഴത്തെ ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. 19കാരി ഹിന മെഹബൂബ്, ഭര്‍ത്താവ് 21കാരന്‍ യാസിന്‍ ആദാം എന്നിവരെയാണ് 24കാരന്‍ തൗഫിഖ് ഷൗക്കത്ത് നിഷ്കരുണം കൊലപ്പെടുത്തിയത്.
ബെൽഗാവിലെ കോക്കാട്ട്നൂരിൽ ചൊവാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 'ഒന്നര വര്‍ഷം മുന്‍പാണ് ഹിനയും തൗഫിഖും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഒരു യാത്രയ്ക്ക് വേണ്ടി യാസിന്‍ ഡ്രൈവറായ വാഹനമാണ് വാടകയ്ക്ക് വേണ്ടി വിളിച്ചിരുന്നത്. ഈ യാത്രയില്‍ വച്ചാണ് ഹിനയും യാസിനും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തുടര്‍ന്ന് ഒളിച്ചോടി പോയ ഹിനയും യാസിനും 2023 ഡിസംബറില്‍ വിവാഹിതരായി. ഇതിനിടെ തൗഫിഖിനെതിരെ വിവാഹമോചന കേസും ഫയല്‍ ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഹിനയെയും യാസിനെയും കൊല്ലാന്‍ തൗഫിഖ് തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വിവാഹ ശേഷം ജനുവരി 29നാണ് കോക്കാട്ട്നൂരിലെ വീട്ടിലേക്ക് ഹിനയും യാസിനും എത്തിയത്. ചൊവാഴ്ച വൈകുന്നേരം ഈ വീട്ടിലെത്തിയാണ് തൗഫിഖ് ഇരുവരെയും ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ചയാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്