വിവാഹം കഴിഞ്ഞു മാസങ്ങൾ മാത്രം; മൃഗശാലയിൽ വച്ച് ഹൃദയാഘാതം മൂലം യുവാവ് മരിച്ചു; മനംനൊന്ത് ജീവനൊടുക്കി ഭാര്യ

FEBRUARY 27, 2024, 1:45 PM

ഭർത്താവ് മരിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദർശിക്കാനെത്തിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. എന്നാൽ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. 

ഉടൻ തന്നെ അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.

തുടർന്ന് അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്‌ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിലേക്ക് ബന്ധുക്കൾ കൊണ്ടുവന്നു. അഭിഷേകിന്റെ ചേതനയറ്റം ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരാകുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam