ഫോണിൽ സംസാരിച്ചുവരുന്നതിനിടെ മാൻഹോളിൽ വീണു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

JULY 2, 2026, 5:36 AM

മുംബൈ: മുംബൈയിൽ കനത്ത മഴയ്ക്കിടെ റോഡിലെ മാൻഹോളിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ചു. 60 വയസ്സുള്ള അസ്ലം ഇസാഖ് ഷെയ്ഖിനാണ് ദാരുണാന്ത്യം.

നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി തുറന്നുകിടന്ന മാൻഹോളിൽ വീണാണ് അപകടം ഉണ്ടായത്. ഫോണിൽ സംസാരിച്ചുവരുന്നതിനിടെ തുറന്നുകിടന്ന മാൻഹോളിലേക്ക് യാത്രക്കാരൻ വീഴുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫയർ ഫോഴ്സിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി മാൻഹോൾ തുറന്നുവെച്ചതാണ് കാൽനടയാത്രക്കാരൻ്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.

vachakam
vachakam
vachakam

സംഭവത്തിൽ കരാറുകാരനെതിരെ കേസെടുക്കുമെന്ന് ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഗാഡി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam