ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു; പൊലീസുകാരനെ യുവാവ് കടിച്ച് യുവാവ്; വൈറൽ ആയി ദൃശ്യങ്ങൾ 

FEBRUARY 13, 2024, 2:54 PM

ബംഗളുരു: ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പിടിവലിക്കൊടുവിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. ബംഗളുരുവിലാണ് സംഭവം ഉണ്ടായത്. 

സയ്യദ് റാഫി എന്ന 28 വയസുകാരനാണ് അറസ്റ്റിലായത്. പൊലീസുകാരും യുവാവും തമ്മിലുള്ള പിടിവലിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിൽസൺ ഗാർഡൻ ടെൻത് ക്രോസിലൂടെ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചിരുന്ന യുവാവിനെ ആണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതും തുടർന്ന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തതും. 

അതേസമയം ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ സിദ്ധരാമേശ്വര യുവാവ് നടത്തിയ നിയമലംഘനം ക്യാമറയിൽ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ സമയം യുവാവ് പൊലീസുകാരെ ചോദ്യം ചെയ്യുന്നതും അവരോട് വഴക്കിടുന്നതും വീഡിയോ ക്ലിപ്പിൽ കാണാം. 

പൊലീസുകാരൻ പിടിച്ചെടുത്ത വണ്ടിയുടെ താക്കോൽ തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോൺസ്റ്റബിളിന്റെ കൈയിൽ കടിക്കുന്നത്. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആശുപത്രിയിൽ പോകാനായി തിടുക്കത്തിൽ ഇറങ്ങിയതാണെന്നും ഹെൽമറ്റ് ധരിക്കാൻ മറന്നുപോയെന്നും യുവാവ് പറയുന്നത് വീഡിയോ ക്ലിപ്പിൽ കേൾക്കാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam