ബംഗളുരു: കൂട്ടുകാരുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം.
കർണാടകയിലാണ് സംഭവം. കാർത്തിക് എന്ന 21 വയസ്സുകാരനാണ് മരിച്ചത്. കൂട്ടുകാരുമായി പതിനായിരം രൂപയ്ക്ക് ബെറ്റ് വെച്ചാണ് യുവാവ് മദ്യം കഴിച്ചത്.
സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി അടക്കം മൂന്ന് പേരോട് കാര്‍ത്തിക് തനിക്ക് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കഴിക്കാന്‍ ആകുമെന്ന് പറഞ്ഞു. അങ്ങനെ ചെയ്താല്‍ പതിനായിരം രൂപ തരുമെന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ ബെറ്റ് വെച്ചു.
ഇതോടെ കാര്‍ത്തിക് മദ്യം കുടിച്ച് തീര്‍ക്കുകയായിരുന്നു. അഞ്ച് കുപ്പി വെള്ളം ചേര്‍ക്കാതെ കുടിച്ചതോടെ കാര്‍ത്തിക്കിന്റെ നില വഷളായി.
തുടര്‍ന്ന് കോലാര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിലാണ് യുവാവ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കാര്‍ത്തിക് വിവാഹതിനായത്. എട്ട് ദിവസം മുമ്പ് ഒരു കുഞ്ഞും ജനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്