പാട്‌ന: ബിഹാറില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് എത്തുകയാണ് എന്‍ഡിഎ. ഇതുവരെ 200ലധികം സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ എന്‍ഡിഎയുടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ വിജയാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേസമയം ബിഹാറില്‍ ഏറെ ആഘോഷിക്കപ്പെടുന്നത് ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മൈഥിലി താക്കൂറിന്റെ വിജയമാണ്. വെറും 25 വയസ് മാത്രമാണ് മൈഥിലിക്ക് പ്രായം.
2005ല്‍ സ്വതന്ത്ര എംഎല്‍എയായിരുന്ന 26കാരനായിരുന്ന തൗസീം ആലമും 2015ല്‍ രാഘോപൂരില്‍ നിന്നും മത്സരിക്കുന്ന സമയത്ത് 26കാരനായ തേജസ്വി യാദവുമായിരുന്നു ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ. ഈ ചരിത്രമാണ് മൈഥിലി തിരുത്തിയത്. ഈ വര്‍ഷം ജൂലൈ 25നാണ് മൈഥിലിക്ക് 25 വയസ് തികഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറില്‍ ആദ്യമായി ബിജെപി വിജയിക്കുന്നുവെന്ന നേട്ടവും മൈഥിലി സ്വന്തമാക്കും.
തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥിയാണ് മൈഥിലി. താന്‍ വിജയിക്കുകയാണെങ്കില്‍ അലിനഗര്‍ എന്ന പേര് സീതാനഗറാക്കുമെന്ന വിവാദ പരാമര്‍ശം മൈഥിലിയെ വൈറൽ ആക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
