ശൈശവവിവാഹങ്ങൾ തടയാൻ കല്യാണക്കുറിയിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്ട്ര

JUNE 25, 2026, 2:50 AM

മുംബൈ: ശൈശവവിവാഹങ്ങൾ തടയാൻ വിവാഹക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ചേർക്കാൻ നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര. ഇതിന്റെ ആലോചനകൾ നടക്കുന്നതായി വനിതാശിശുവികസന മന്ത്രി അദിതി തത്കരെ പറഞ്ഞു.

അഞ്ചുവർഷംകൊണ്ടു ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യം.  ബി.ജെ.പി. അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

  മഹാരാഷ്ട്രയിലെ ശൈശവവിവാഹ നിരക്ക് 2019-’21 ലെ 21.9 ശതമാനത്തിൽനിന്ന് 2023-’24 ൽ 19.6 ശതമാനമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. 2025-’26 കാലയളവിൽ സംസ്ഥാനം 1,434 ശൈശവവിവാഹങ്ങൾ തടഞ്ഞ് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

ശൈശവവിവാഹങ്ങൾ തടയുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാ ആക്‌ഷൻ സമിതികൾ, ഗ്രാമസംരക്ഷണ സമിതികൾ, താലൂക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിലെ കമ്മിറ്റികൾ എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam