കര്‍ണാടകയില്‍ ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ലോറിക്ക് തീയിട്ടു; ആറ് പേര്‍ക്കെതിരെ കേസ്‌

SEPTEMBER 23, 2025, 7:06 AM

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ലോറിക്ക് തീയിട്ട് യുവാക്കള്‍. കര്‍ണാടകയിലെ ബലഗാവിയിലെ ഐനപൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം.ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അക്രമികള്‍ ഡ്രൈവറെ ക്രൂരമായി ആക്രമിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിൽ ആറ് പേര്‍ക്കെതിരെ കേസ് എടുത്തു. അഞ്ച് പേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ ഒളിവിലാണ്.അതേസമയം ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. ഏഴ് ക്വിന്റല്‍ ബീഫുമായി പോയ ലോറിയാണ് പ്രതികള്‍ കത്തിച്ചത്.സംഭവത്തില്‍ ലോറി പൂര്‍ണമായും കത്തിനശിച്ചു.

ഉഗാര്‍ ഫാക്ടറിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.സബ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര ഖോട്ട് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ഥലം സന്ദര്‍ശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam