സിംഹക്കൂട്ടിൽ കടന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ കടിച്ചു കൊന്ന് സിംഹം; ഞെട്ടിക്കുന്ന സംഭവം തിരുപ്പതിയിൽ 

FEBRUARY 16, 2024, 5:35 AM

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ മൃഗശാലയിലെ സിംഹക്കൂടുള്ള മേഖലയില്‍ കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നതായി റിപ്പോർട്ട്.  സെല്‍ഫിയെടുക്കാൻ ആണ് യുവാവ് ഈ സാഹസം കാട്ടിയത് എന്നാണ് പുറത്തു വരുന്ന വിവരം. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കിലാണ് സംഭവം. 

രാജസ്ഥാൻ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൃഗശാലയില്‍ 12 അടി ഉയരമുള്ള വേലിക്കകത്താണ് മൂന്ന് സിംഹങ്ങളെ താമസിപ്പിച്ചിരുന്നത്. ഇതിന് പുറത്ത് നിന്ന് മാത്രമേ കാണാൻ മൃഗങ്ങളെ കാണാൻ  സന്ദർശകർക്ക് അനുവാദമുള്ളൂ. 

എന്നാല്‍ പ്രഹ്ലാദ് സെല്‍ഫിയെടുക്കാനായി ഈ വേലി കടന്ന് സിംഹങ്ങളെ പാർപ്പിച്ച മേഖലയിലേക്ക് ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രഹ്ലാദ് അകത്ത് കടന്നതും കൂട്ടിനകത്തെ ആണ്‍ സിംഹം ആക്രമിച്ചു. യുവാവിന്റെ കഴുത്തിനാണ് കടിയേറ്റത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ഇയാള്‍ അടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയെങ്കിലും സിംഹം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. 

vachakam
vachakam
vachakam

100 മീറ്ററോളം സിംഹം ഇയാളെ വലിച്ചിഴച്ചു എന്നാണ് റിപ്പോർട്ട്. വാച്ചർമാർ അലാറം മുഴക്കിയതോടെ പരിചാരകരും മറ്റും സ്ഥലത്തെത്തിയാണ് സിംഹത്തെ കൂട്ടിനകത്തേക്ക് തിരികെ ക‍യറ്റിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. യുവാവിന്‍റെ പക്കല്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് രാജസ്ഥാൻ സ്വദേശിയാണെന്ന് മനസ്സിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam