ചെന്നൈ: നടി കസ്തൂരിക്കെതിരെ എഗ്‌മൂർ പൊലീസ് കേസെടുത്തു. തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിലാണ് കേസെടുത്തത്.
300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലായിരുന്നു വിവാദ പരാമർശം.
ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 വകുപ്പുകളിലാണ് കേസ്.
പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നു. അഖിലേന്ത്യാ തെലുങ്ക് സമ്മേളനം എന്ന സംഘടന നൽകിയ പരാതിയിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
പരാമർശത്തിൽ മാപ്പപേക്ഷിക്കുന്നതായി നടി സമൂഹമാധ്യമത്തിൽ കുറിച്ചു. തന്റെ പരാമർശം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്