ഗാങ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. 18-ഓളം പേർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തിയിരുന്നു.
സിക്കിമിലെ സമർദങ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.തുരങ്കത്തിൽനിന്ന് പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു. ടീസ്ത ഹെെഡ്രോഇലക്ട്രിക് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ തുരങ്കനിർമാണം നടക്കുന്നത്. പട്ടേൽ എൻജിനീയറിങ് കമ്പനിക്കാണ് നിർമാണച്ചുമതല.
നിർമാണം നടക്കുന്ന തുരങ്കത്തിനുള്ളിലാണ് മണ്ണിടിച്ചിലുണ്ടായത്.തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നതിനാൽ രക്ഷാപ്രവർത്തനവും വെല്ലുവിളിയായി.
ചൊവ്വാഴ്ച രാവിലെയും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
