പറ്റ്ന: ആർജെഡിയിലെ തർക്കത്തിൽ ഒടുവിൽ പ്രതികരണവുമായി ലാലു പ്രസാദ് യാദവ്. കുടുംബത്തിനുള്ളിലെ വിഷയമെന്നാണ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. പ്രശ്നങ്ങൾ താൻ ഉടൻ പരിഹരിക്കുമെന്ന് ലാലു പ്രസാദ് യാദവ് ആർജെഡി നേതാക്കളോട് പറഞ്ഞു.
അതേസമയം ആർജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലുവിന്‍റെ പ്രതികരണം ഉണ്ടായത്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്‍റെ പെണ്‍മക്കൾ വീട് വിട്ട് ഇറങ്ങിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വഴക്ക് തുടങ്ങിയത്. ഇതാദ്യമായാണ് മക്കളുടെ തർക്കത്തെ കുറിച്ച് ലാലു പ്രതികരിക്കുന്നത്. "ഇതൊരു കുടുംബ കാര്യമാണ്. ഇത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കും. ഇത് കൈകാര്യം ചെയ്യാൻ ഞാൻ ഇവിടെയുണ്ട്" എന്നാണ് അദ്ദേഹം പറഞ്ഞത്. ലാലുവിൻ്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകൾ മിസ ഭാരതി, ജഗദാനന്ദ് സിംഗ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ആർജെഡി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ലാലുവിന്‍റെ പ്രതികരണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
