ലഡാക്കിലെ പ്രതിഷേധം: അനുകൂലിച്ച് ഒമർ അബ്ദുള്ളയും, മെഹബൂബ മുഫ്‌തിയും

SEPTEMBER 24, 2025, 11:39 PM

ശ്രീനഗർ:   കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്   സംസ്ഥാന പദവി ആവശ്യപ്പെട്ട്  നടക്കുന്ന  പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. 

 ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു.

സംസ്ഥാന പദവിക്കായി നിരാഹാരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്കിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സമരം. സംഘർഷം കണക്കിലെടുത്ത് ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

 സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ യുവജന സംഘടന നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷമാണുണ്ടായത്. നാലുപേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിച്ചു. 

കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ലേയിൽ ഇന്നലെ പ്രതിഷേധം നടന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam