ബെംഗളൂരുവില്‍ കാമുകിയെ വിവാഹം ചെയ്യാന്‍ പണം ഇല്ലാതായതോടെ ബന്ധുവീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് യുവാവ്. സംഭവത്തില്‍ 22കാരനായ ശ്രേയസ് എന്ന യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.47 ലക്ഷത്തിന്റെ സ്വര്‍ണവും പണവുമാണ് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ചത്.
നാല് വര്‍ഷമായി ശ്രേയസ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ പണം വലിയ വെല്ലുവിളിയായി. പണത്തിനായി യുവാവ് ബന്ധുവായ ഹരീഷിന്റെ വീട്ടില്‍ മോഷണം നടത്താന്‍ പദ്ധതിയിടുകയായിരുന്നു.ഹരീഷിൻ്റെ വീട്ടില്‍ പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ശ്രേയസിന് അറിയാമായിരുന്നു.തുടര്‍ന്ന് സെപ്റ്റംബര്‍ 15-ന് ഹരീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു.
വീട്ടുടമസ്ഥന്റെ പരാതിയെത്തുടര്‍ന്ന് ബെംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും ശ്രേയസിനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ശ്രേയസിനെ അറസ്റ്റുചെയ്ത പോലീസ് ഇയാളില്‍നിന്ന് 416 ഗ്രാം സ്വര്‍ണവും 3.46 ലക്ഷം രൂപയും കണ്ടെടുത്തു. ഇവയ്ക്ക് ആകെ 47 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
