എല്ലാം സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ: ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

OCTOBER 24, 2025, 12:15 AM

ബെം​ഗളൂരു: ഒരു നാടിനെ തന്നെ ദുഖത്തിലാഴ്ത്തിയ കൊലപാതകമായിരുന്നു ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.   

യുവ ഡോക്ട‍റെ ഭർത്താവ് കൊലപ്പെടുത്തിയത് ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡോക്ടർ കൃതികയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അനസ്തേഷ്യ ഡോക്ടർ മഹേന്ദ്ര റെഡ്ഡി വാങ്ങിയത് സ്വന്തം കൈപ്പടയിൽ എഴുതിയ പ്രിസ്ക്രിപ്ഷൻ ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി. 

 പ്രണയ ബന്ധം തുടരാൻ വേണ്ടിയാണ് കൃതികയെ ഡോ മഹേന്ദ്ര കൊലപ്പെടുത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. മരിക്കുന്നതിന് തലേദിവസം കൃതികയ്ക്ക് 15എംഎൽ അനസ്തേഷ്യ നൽകിയിരുന്നു. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണ് ഡോ. മഹേന്ദ്ര റെഡ്ഡി. വാട്സാപ്പ് ചാറ്റുകൾ പൊലീസ് വീണ്ടെടുത്തതിന് പിന്നാലെയാണ് മഹേന്ദ്രയുടെ കുറ്റസമ്മതം. കൃതികയെ കൊന്നു എന്ന് പെൺസുഹൃത്തിന് അയച്ച സന്ദേശമാണ് പൊലീസ് വീണ്ടെടുത്തത്.

vachakam
vachakam
vachakam

 വിവാഹമോചനം നേടിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നു. കൃതികയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതും കൊലയ്ക്ക് കാരണമായി. രോഗവിവരം കൃതികയുടെ മാതാപിതാക്കൾ മറച്ചുവച്ചുവെന്നും ഡോ മ​ഹേന്ദ്രയുടെ മൊഴിയുണ്ട്. 

ഇതിനിടെ മകൾക്കായി നിർമിച്ച് നൽകിയ മൂന്ന് കോടിയുടെ വീട് ഡോക്ടർ കൃതിക റെഡ്ഡിയുടെ മാതാപിതാക്കൾ ദാനം ചെയ്തു.  

 

vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam