കൊൽക്കത്ത: ദുർഗാപൂരിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പ്രതികൾക്കെതിരെ ബലത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ രണ്ട് പ്രതികൾ കൂടിയുണ്ട്. അവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.എന്നാൽ ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർഥി ബലാത്സംഗത്തിനിരയായ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർഥിനിയെ കോളേജ് ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.
പശ്ചിമ ബംഗാൾ ഡോക്ടർമാരുടെ സംഘടന (ഡബ്ല്യുബിഡിഎഫ്) ഈ കുറ്റകൃത്യത്തെ അപലപിച്ചു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും സംഘടന ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്