റാലിക്കകത്തേക്ക് നുഴഞ്ഞ് കയറി, വൈദ്യുതി തകരാറിലാക്കി; പിന്നിൽ സെന്തില്‍ ബാലാജിയെന്ന്  ടിവികെ

SEPTEMBER 29, 2025, 4:39 AM

തമിഴ്‌നാട്: കരൂർ ദുരന്തത്തിൽ ഡിഎംകെയ്ക്കെതിരെ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ പറഞ്ഞു. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. ബാലാജിയുടെ ഗുണ്ടകള്‍ റാലിക്കകത്തേക്ക് നുഴഞ്ഞ് കയറിയെന്നും വൈദ്യുതി തകരാറിലാക്കിയത് മനപൂര്‍വമാണെന്നും ഹർജിയിൽ പറയുന്നു. സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ എല്ലാം മുന്‍കൂട്ടി തയാറാക്കിയ പോലെയെന്നും ടിവികെ ഹർജിയിൽ ആരോപിച്ചു.

എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി അടിയന്തരമായി മദ്രാസ് ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ ഉള്ളത്. അതേസമയം, ആൾക്കൂട്ട ദുരന്തം ഉണ്ടായ കരൂരിലേക്ക് പോകാൻ വിജയ്‍യ്ക്ക് അനുമതി പൊലീസ് നിഷേധിച്ചു. 

vachakam
vachakam
vachakam

സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. കരൂരിൽ വിജയിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ഇന്ന് മരിച്ചവരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സന്ദർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam