ബെംഗളൂരു: ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും കാഷ്വൽ ലീവ് അനുവദിക്കാൻ അനുമതി നൽകുന്ന സർക്കുലർ കർണാടക പോലീസ് പുറത്തിറക്കി.
പൊലീസുകാരുടെ ജോലിയും ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്താനും മനോവീര്യം ഉയർത്താനും ലക്ഷ്യമിട്ടാണ് കർണാടക സംസ്ഥാന പൊലീസ് ആസ്ഥാനം ഈ സുപ്രധാന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പൊതു സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ പോലീസ് സേന വളരെ സമ്മർദ്ദകരവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ, അവരുടെ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ അവധി നൽകുന്നത് കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും മാനസികമായി പുതുജീവൻ നേടാനും സഹായിക്കും. ഇത് ജോലിയിലുള്ള സംതൃപ്തി വർധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അതുവഴി സേനയിലെ ജോലി മെച്ചപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
