പേരുമാറ്റണം;  ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകർത്തു

MAY 12, 2025, 2:59 AM

ഹൈദരാബാദ്: ഇന്ത്യ- പാക് സംഘർഷത്തിന് പിന്നാലെ ഹൈദരാബാദിലെ കറാച്ചി ബേക്കറി ഒരു സംഘം ആളുകൾ അടിച്ചുതകർത്തു. ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാർ അനുകൂല സംഘടനകളിൽ പെട്ടവർ  ബേക്കറി അടിച്ചു തകർത്തത്.

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷംഷാബാദിലെ കറാച്ചി ബേക്കറിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയ സംഘമാണ് അതിക്രമം കാട്ടിയത്. 

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസിന് സംഭവം കൂടുതൽ വഷളാവാതെ നിയന്ത്രിക്കാനായി. ബേക്കറി ജീവനക്കാർക്കാർക്കും പരിക്കില്ല.  1953-ൽ സ്ഥാപിതമായ, ഇന്ത്യയിൽ പലയിടത്തും ശാഖകളുള്ള കറാച്ചി ബേക്കറിക്കുനേരെ ഇതാദ്യമായല്ല പ്രതിഷേധം നടക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam