സോണിയാ ഗാന്ധി ഭീകരർക്കുവേണ്ടി കണ്ണീരൊഴുക്കി: ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ജെപി നദ്ദ

APRIL 25, 2024, 10:34 AM

മധുബാനി: 2008ൽ നടന്ന ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്കുവേണ്ടി കണ്ണീരൊഴുക്കിയ ആളാണ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ബീഹാറിലെ മധുബാനിയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു നദ്ദയുടെ വിമർശനം.

ബട്‌ല ഹൗസ് ഏറ്റുമുട്ടലിൻ്റെ ചിത്രങ്ങൾ സോണിയ ഗാന്ധിയെ കണ്ണീരിലാഴ്ത്തിയെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിൻ്റെ 2012ലെ പരാമർശത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ജെപി നദ്ദയുടെ പരാമർശം.

ബട്‌ലയിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അവർ കൊല്ലപ്പെട്ട കാര്യം കേട്ട് സോണിയ ഗാന്ധി കരഞ്ഞുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. തീവ്രവാദികൾക്ക് വേണ്ടിയാണ് അവർ കരഞ്ഞത്. ഇരുകൂട്ടരും തമ്മിലുള്ള ബന്ധമെന്താണ്? അവരോട് നിങ്ങൾ എന്തിനാണ് സിമ്പതി കാണിച്ചത്? എന്ത് അടിസ്ഥാനത്തിലാണ് അവരോട് സഹതാപം പ്രകടിപ്പിച്ചത്- നദ്ദ ചോദിച്ചു.കോൺഗ്രസും സഖ്യകക്ഷികളും എപ്പോഴും ദേശവിരുദ്ധരും രാജ്യത്തെ ദുർബലപ്പെടുത്തുന്നവരുമായവർക്ക് പിന്തുണയുമായി നിലകൊള്ളുന്നുവരാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

vachakam
vachakam
vachakam

രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചവരോടാണ് അവർ സഹതാപം പ്രകടിപ്പിക്കുന്നത്. അധികാരത്തിൽ മാത്രം ഭ്രമിച്ചിരിക്കുന്നവരാണ് ഇന്ത്യ സഖ്യം. വോട്ട് ബാങ്ക് രാഷ്‌ട്രീയം എന്ന തെറ്റ് ഇവിടെ സംഭവിക്കുന്നുണ്ടായിരുന്നു. ഉയർന്ന ജാതിയാണോ താഴ്ന്ന ജാതിയാണോ എന്നെല്ലാം പരിഗണിച്ച് വോട്ട് കൊടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറി. പ്രധാനമന്ത്രി ഇത്തരം അനാചാരങ്ങളെ ശക്തമായി തന്നെ എതിർത്തു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അഭിവൃദ്ധി നേടിയെന്നും” ജെ പി നദ്ദ പറഞ്ഞു

 ENGLISH SUMMARY: JP Nadda Against Soniya Gandhi

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam