പൂനെയില്‍ മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാങ്ക്‌ലെയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. നിഖില്‍ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതിനെ നിഖില്‍ വാങ്ക്‌ലെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോള്‍ നിഖിലിന്റെ വാഹനത്തില്‍ അഭിഭാഷകന്‍ അസിം സരോഡെയും സാമൂഹ്യ പ്രവര്‍ത്തകന്‍ വിശ്വംഭര്‍ ചൗധരിയുമുണ്ടായിരുന്നു. മൂന്നുപേരും പുനെയിലെ നിര്‍ഭയ് ബാനോ പരിപാടിയില്‍ പങ്കെടുക്കാനായി യാത്രതിരിച്ചപ്പോഴായിരുന്നു ആക്രമണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നിഖില്‍ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഫെബ്രുവരി മൂന്നിന് അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്നം നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിഖില്‍ വാങ്ക്‌ലെ മോദിയേയും അദ്വാനിയേയും വിമര്‍ശിച്ചു രംഗത്ത് എത്തിയത്. ഇതിന്റെ പ്രതികാരമായാണ് ആക്രമണം ഉണ്ടായത് എന്നാണ് പുറത്തു ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്