ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഡിസംബർ ആറിന് രാജ്യത്തെ പ്രധാന ആറ് നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് അന്വേഷണ സംഘങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്ത് വരുന്ന വാർത്തകൾ.
ബാബറി മസ്ജിദ് തകർക്കലിന്റെ വാർഷികമായ ഡിസംബർ 6-ന് ആറ് നഗരങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ജെയ്ഷെ മൊഡ്യൂള്‍ ഡിസംബർ ആറിന് അയോധ്യയടക്കം ആറ് നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡോ. ഷഹീൻ സയീദ്, സഹോദരൻ ഡോ. പർവേസ്, ഡോ. മുസാമിൽ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് പറയുന്നു. നവംബർ 10-ന് നടന്ന ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരും അറസ്റ്റിലായിരുന്നു.
ആസൂത്രിത ആക്രമണങ്ങൾക്കായി പണവും ലോജിസ്റ്റിക്സും സ്വരൂപിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തതായും പറയുന്നു. ഗ്രൂപ്പിന്റെ സാമ്പത്തിക ശൃംഖലയെയും പ്രവർത്തന ശ്രേണിയെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡോ. ഷഹീൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
