ആന്ധ്രയിൽ തദ്ദേശ പോര് മുറുകുന്നു; തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ട് വൈ.എസ്.ആർ.സി.പി

OCTOBER 8, 2026, 4:49 AM

ആന്ധ്രപ്രദേശിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (YSRCP) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം പാർട്ടി ജനറൽ സെക്രട്ടറി ലെല്ല അപ്പി റെഡ്ഡിയാണ് കമ്മീഷന് കത്തയച്ചത്.

തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലും നടപടിക്രമങ്ങളിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വൈ.എസ്.ആർ.സി.പി ചൂണ്ടിക്കാട്ടി.   സംസ്ഥാനത്ത് സെർവർ തരാറുകൾ ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികൾക്ക് ആവശ്യമായ ജാതി സർട്ടിഫിക്കറ്റുകളും നോ-ഡ്യൂസ്/NOC സർട്ടിഫിക്കറ്റുകളും നൽകുന്നതിൽ വലിയ കാലതാമസവും തടസ്സങ്ങളും നേരിടുന്നുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ഗ്രാമ-വാർഡ് സചിവാലയം  ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അനാവശ്യ തടസ്സങ്ങളില്ലാതെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

 വൈ.എസ്.ആർ.സി.പിയുടെ പ്രധാന ആവശ്യങ്ങൾ:

  1.  ഭരണകക്ഷിയുടെ ഇടപെടൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവ തടയാൻ തെരഞ്ഞെടുപ്പിൽ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണം.
  2. വാർഡ് അതിർത്തി നിർണ്ണയം അന്തിമമാക്കുന്നതിന് മുൻപ് സംസ്ഥാനതലത്തിൽ കൃത്യമായ പുനഃപരിശോധന നടത്തണം.   സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രം മുൻസിപ്പൽ തിരഞ്ഞെടുപ്പുകൾക്കായുള്ള വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടികകൾ തയ്യാറാക്കുക. 
  3. സീറ്റ് സംവരണം, റൊട്ടേഷൻ, സ്ഥാനാർത്ഥിത്വവും സൂക്ഷ്മപരിശോധനയും, മേയർ/ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് രീതികൾ, മാതൃകാ പെരുമാറ്റച്ചട്ടം, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയിൽ സർവ്വകക്ഷി യോഗത്തിൽ ചർച്ച വേണം.   

ഡിസംബറോടു കൂടി തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളിലാണ് ആന്ധ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഏകോപനവും സുതാര്യതയും ഉറപ്പാക്കാൻ യോഗത്തിന്റെ അജണ്ട മുൻകൂട്ടി നൽകണമെന്നും തീരുമാനങ്ങൾ രേഖാമൂലം ഉത്തരവായി പുറപ്പെടുവിക്കണമെന്നും വൈ.എസ്.ആർ.സി.പി ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam