ജീവനക്കാരുടെ ക്ഷാമമില്ല; സർവീസ് റദ്ദാക്കില്ലെന്ന് ഡിജിസിഎക്ക് ഉറപ്പ് നൽകി ഇൻഡിഗോ

JANUARY 21, 2026, 3:35 AM

ഡൽഹി: പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചതായി റിപ്പോർട്ട്. 2026 ഫെബ്രുവരി 10 മുതൽ പുതിയ നിയമങ്ങൾ പൂർണമായും കർശനമായി പാലിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

സർവീസുകൾ തുടർന്നു കൊണ്ടു പോകാൻ ആവശ്യമായതിലും കൂടുതൽ പൈലറ്റുമാർ തങ്ങൾക്ക് നിലവിലുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. നിലവിൽ കമ്പനിയിൽ 2,400 എയർബസ് ക്യാപ്റ്റൻമാരും 2,240 ഫസ്റ്റ് ഓഫീസർമാരും സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാസം ജീവനക്കാരുടെ കുറവ് മൂലം ആവശ്യമായ മുൻകരുതലുകൾ എടുക്കാതിരുന്നതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു.

vachakam
vachakam
vachakam

വിമാന റദ്ദാക്കലുകളുടെ പശ്ചാത്തലത്തിൽ ഇൻഡിഗോയ്ക്ക് ഡിജിസിഎ 22.20 കോടി രൂപ പിഴയും ചുമത്തിയിരുന്നു. കൂടാതെ ചില റൂട്ടുകൾ കുറയ്ക്കാനും നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ഡിജിസിഎ ഇൻഡിഗോയ്ക്ക് പ്രത്യേക നിർദേശം നൽകിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam