കാൺപുർ: വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ - ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി യാത്ര പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്ക് കാൺപൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ. വിമാനത്തിൽ എലിയുണ്ടെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞതോടെ ഇതിനെ കണ്ടെത്താനായി ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചിൽ തുടർന്നു.
ഉച്ചയ്ക്ക് കാൺപൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 04:10ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം എലിയെ കണ്ടെത്തിയതോടെ വൈകുന്നേരം 06:30നാണ് കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് 07:16ന് ഡൽഹിയിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
