ദില്ലി: തുടർച്ചയായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതുമൂലം നേരിട്ട യാത്രാ പ്രതിസന്ധിയിൽ ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും.
ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിൽ ഡിജിസിഎയും സിവിൽ വ്യോമയാന വകുപ്പും വിമർശനം നേരിടുന്നതിനിടെയാണ് ഇന്നലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണ് നോട്ടീസ് നൽകിയത്.
നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് കമ്പനി സിഇഒ പീറ്റർ എൽബേഴ്സന് നിദേശം നല്‍കി.
കമ്പനി മേധാവി തന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ല. യാത്രക്കാർക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസിൽ പറയുന്നുണ്ട്.
അതേസമയം രാജ്യത്തെ വിവധ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഇന്നും റദ്ദാക്കിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
