ദില്ലി: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ്റെ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു.
ഉത്തർ പ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാൻ്റെ മരണത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇടപെടുന്നത്. ഇന്ത്യയിൽ എത്തിച്ച രാകേഷിൻ്റെ മൃതദേഹത്തിൽ അവയവങ്ങൾ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
വെനിസ്വേലൻ അധികൃതരോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതായി വെനസ്വേലയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിവരങ്ങൾ പുറത്തുവന്നതുമുതൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.
വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന രാകേഷ് ചൗഹാന്റെ മരണത്തിൽ രാകേഷ് ജോലിചെയ്തിരുന്ന കമ്പനി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്ന് ഭാര്യ രജ്ഞന കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു. ഭർത്താവിൻ്റേത് കൊലപാതകമാണെന്നും അതിന് ശേഷം അവയവങ്ങൾ നീക്കം ചെയ്തുവെന്നും ഭാര്യ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
