അരുണാചല്‍ പ്രദേശില്‍ ചൈനീസ് കടന്നുകയറ്റമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ സൈന്യം; പ്രചാരണം അടിസ്ഥാനരഹിതം

JUNE 29, 2026, 8:30 PM

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തള്ളി ഇന്ത്യന്‍ സൈന്യം. പ്രചാരണം തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതിര്‍ത്തി ഗ്രാമങ്ങളിലെ തങ്ങളുടെ പരമ്പരാഗത വേട്ടയാടല്‍-കന്നുകാലി മേയ്ക്കല്‍ മേഖലകള്‍ ചൈനീസ് സൈന്യം കയ്യേറി ക്യാമ്പുകള്‍ സ്ഥാപിച്ചതായി നാഹ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന പ്രാദേശിക ഗോത്ര സംഘടന ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിലവില്‍ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണവും പട്രോളിംഗും തുടരുകയാണെന്നും പ്രതിരോധ വക്താക്കള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam