ഓപ്പറേഷന്‍ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ വ്യോമസേന

MAY 11, 2025, 3:37 AM

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ വ്യോമസേന. കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും നൽകിയ ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. 

ദൗത്യങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു പ്രസ്താവന യഥാസമയം നൽകുമെന്നും സേന വ്യക്തമാക്കി. ദേശീയ ലക്ഷ്യങ്ങളുമായി യോജിച്ച് വിവേകപൂർണമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് വ്യോമസേന എക്സിൽ കുറിച്ചു.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഊഹാപോഹങ്ങൾ നിന്നും വിട്ടുനിൽക്കണമെന്നും ഐഎഎഫ് എല്ലാവരോടും അഭ്യർത്ഥിച്ചു. ഇന്നലെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയത്. മെയ് 10ന് അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. 

vachakam
vachakam
vachakam

സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം. എന്നാൽ വെടിനിർത്തൽ മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷവും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ഷെല്ലിങ്ങും ഡ്രോൺ ആക്രമണങ്ങളും തുടർന്നു. 

2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ആരംഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam