കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം; ഇന്‍ഡ്യാ സഖ്യത്തിന്റെ റാലിക്ക് അനുമതി

MARCH 29, 2024, 6:31 PM

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം  നടത്തുന്ന റാലിക്ക് അനുമതി. തിരഞ്ഞെടുപ്പ് കമ്മീഷനും ഡൽഹി പോലീസും റാലിക്ക് അനുമതി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാജ്യതലസ്ഥാനത്തെ രാംലീല മൈതാനിയിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുചേരും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന താക്കറെ വിങ് പ്രസിഡൻ്റ് ഉദ്ധവ് താക്കറെ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 

രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 വരെയാണ് റാലിക്ക് അനുമതി നല്‍കിയത്. ആപ്പ് നേതാക്കളായ അതിഷി മര്‍ലേന, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ്, അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കുമോയെന്നതില്‍ സ്ഥിരീകരണമില്ല. ഡല്‍ഹി റൗസ് അവന്യൂ കോടതി കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെയാണ് റാലിക്ക് അനുമതി ലഭിച്ചത്.

vachakam
vachakam
vachakam

അതേസമയം അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയാണെന്നാണ് ആപ്പ് നിലപാട്. കെജ്‌രിവാളിന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഏപ്രില്‍ 3 ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam