ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ ശക്തവും അർത്ഥവത്തുമായ സന്ദേശം നൽകാൻ ഇന്ത്യ തിരഞ്ഞെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ്. വിംഗ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവരാണ് വാർത്താ സമ്മേളനത്തിന് നേതൃത്വം നൽകിയത്. സൈനിക നീക്കം വനിതാ സൈനിക ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ ഇത് ആദ്യമാണ്.
'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരും, ഭീകരാക്രമണത്തിൽ ഭർത്താക്കളെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് നൽകുന്ന ആദരവായും ആണ് വാർത്താ സമ്മേളനം നടത്താൻ വനിതാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇത് ഇന്ത്യയുടെ ശക്തമായ നീക്കമായി ആണ് പ്രശംസിക്കപ്പെടുന്നത്.
വിംഗ് കമാൻഡർ വ്യോമിക സിങ്, കർണൽ സോഫിയ ഖുറേഷി – ഇവരെ കുറിച്ച് കൂടുതൽ അറിയാം
വിംഗ് കമാൻഡർ വ്യോമിക സിങ്: ഇന്ത്യൻ വ്യോമസേനയിലെ പ്രമുഖ ഹെലികോപ്റ്റർ പൈലറ്റാണ് വ്യോമിക സിംഗ്. എൻസിസിയിൽ ചേർന്നതിനു ശേഷം അവർ എഞ്ചിനിയറിങ് പഠനം പൂർത്തിയാക്കി. 2019 ഡിസംബർ 18-ന് വ്യോമസേനയിലെ ഫ്ലൈയിംഗ് ബ്രാഞ്ചിൽ പർമനന്റ് കമ്മീഷൻ ലഭിച്ചു.
കേണൽ സോഫിയ ഖുറേഷി: ഇന്ത്യൻ സൈന്യത്തിലെ സിഗ്നൽസ് കോർപ്പ്സിലെ ഉദ്യോഗസ്ഥയാണ്. ഇന്ത്യയിൽ നടത്തപ്പെട്ട ഏറ്റവും വലിയ വിദേശസൈനിക അഭ്യാസങ്ങളിൽ ഒന്നായ പുണെയിലേതിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒരു വിഭാഗം നയിച്ച ആദ്യ വനിതാ ഉദ്യോഗസ്ഥയുമാണ് സോഫിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്